തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഡി മണിക്ക് പങ്കില്ലെന്ന എസ്ഐടി റിപ്പോർട്ടിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്ത്. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെയെന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്.
അതേസമയം ഇക്കാര്യത്തിൽ എസ് ഐ ടി മറുപടി പറയണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ സുഹൃത്തായ വ്യവസായി പറഞ്ഞ വിവരങ്ങളാണ് കൈമാറിയത്. വ്യവസായിയുമായി ഇന്നും സംസാരിച്ചെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
എന്നാൽ നേരത്തെ പറഞ്ഞതിൽ വ്യവസായി ഉറച്ചു നിൽക്കുകയാണ്. പ്രതിപക്ഷ നേതാവ് സിനഡിൽ പോയത് തെറ്റല്ലെന്നും താനും ഉമ്മൻചാണ്ടിയും ഒക്കെ ഇതിനു മുൻപ് പോയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോകുന്ന കാര്യം താനുമായി സംസാരിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
