തിരുവനന്തപുരം: ശബരിമലയിലെ സ്വർണം നഷ്ടമായതിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന്.
ദേവസ്വം ബോർഡ്അംഗങ്ങൾ അറിയാതെ പത്മകുമാർ നേരിട്ട് ഇടപെട്ട് സ്വർണം പുറത്തെത്തിക്കാൻ നീക്കം നടത്തുകയായിരുന്നോ എന്നാണ് എസ്ഐടി അന്വേഷിക്കുന്നത്.
തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യത്തിൽ സ്വർണം പൂശണമെന്നാണ് ദേവസ്വം ബോർഡ് അംഗങ്ങൾ ഒപ്പിട്ട്, പ്രിന്റ് ചെയ്ത മിനിറ്റ്സിൽ ഉണ്ടായിരുന്നത്.
എന്നാൽ ഇതിൽ പച്ച മഷികൊണ്ട് സ്വർണം ‘കൊണ്ടുപോയി പൂശുന്നതിന്’ എന്ന് എഴുതിച്ചേർത്ത് പത്മകുമാർ ഒപ്പിട്ടതായി എസ്ഐടി കണ്ടെത്തിയെന്നാണറിയുന്നത്. ഇതിൽ വ്യക്തത വരുത്താനായി മിനിറ്റ്സിലെ കയ്യക്ഷരം ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കും.
ബോർഡ് അംഗങ്ങൾ ഒപ്പിട്ടശേഷം തിരുത്തൽ ആവശ്യമാണെങ്കിൽ അന്തിമ മിനിറ്റ്സിൽ വീണ്ടും പ്രസിഡന്റിനൊപ്പം മറ്റ് അംഗങ്ങളുടെയും ഒപ്പ് വാങ്ങേണ്ടതാണ്. എന്നാൽ, ഇവിടെ അതുണ്ടായില്ല.
സ്വർണം പുറത്തുകൊണ്ടുപോയി പൂശണമെന്ന പരാമർശം തങ്ങൾ ഒപ്പിട്ട മിനിറ്റ്സിൽ ഉണ്ടായിരുന്നില്ലെന്ന് ബോർഡ് അംഗങ്ങളായിരുന്ന കെ.പി.ശങ്കരദാസും പി.വിജയകുമാറും ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
