തിരുവനന്തപുരം: സിൽവർ ലൈന് ചുവപ്പുകൊടി കാണിച്ച ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട് തള്ളി സിൽവർലൈൻ അധികൃതർ.
റെയിൽ മന്ത്രാലയം സിൽവർ ലൈൻ പദ്ധതിയ്ക്ക് തത്വത്തിൽ അംഗീകാരം നൽകിയതാണെന്ന് അധികൃതർ പറയുന്നു.
റെയിൽവേയുടെ ഭാവി വികസന പദ്ധതികൾ കണക്കിലെടുത്താണ് അലൈൻമെന്റ് തീരുമാനിച്ചതെന്ന് സിൽവർലൈൻ അധികൃതരുടെ വിശദീകരണം.
പാലക്കാട് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർമാർ കെ റെയിൽ അധികാരികളുമായി ചർച്ച നടത്തിയതിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നു. റെയിൽവേയുടെ ഭൂമി വിനിയോഗിക്കുന്ന വ്യവസ്ഥകൾ പാലിച്ചാണ് സിൽവർ ലൈൻ എന്ന് ചർച്ചയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ 29ന് പാലക്കാട് ഡിവിഷണലും ഡിസംബർ ഏഴിന് തിരുവനന്തപുരം ഡിവിഷണലുമായി ചർച്ച നടന്നത്. ഇതിൽ ദക്ഷിണ റെയിൽവേയുടെ സംശയങ്ങൾക്ക് മറുപടി നൽകിയിരുന്നതായി കെറെയിൽ. റെയിൽവേ ഭൂമി വിനിയോഗിക്കുന്നതിന് വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്