തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് മൂന്ന് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്നും ഇവരിൽ രണ്ടുപേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും മന്ത്രി പറഞ്ഞു.
ബത്തേരിയിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധനകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ മേഖലയിൽ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഹോട്ടലുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ ശുദ്ധീകരിച്ച കുടിവെള്ളം മാത്രമേ വിതരണം ചെയ്യാവൂ. ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധനകൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയറിളക്ക ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിൽ ഇതുവരെ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല. എന്നാൽ സ്കൂൾ കിണറിലെ വെള്ളത്തിന്റെ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
