കൊല്ലം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗീക അതിക്രമക്കേസിൽ പ്രതികരണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. രാഷ്ട്രീയത്തിലെ കറുത്ത് അധ്യായമാണ് ഇതെന്നും രാഷ്ട്രീയക്കാര്‍ ആരും ദൈവപുത്രന്മാരല്ലെന്നും ആണ് ഷിബു ബേബി ജോണ്‍ പ്രതികരിച്ചത്.
അതേസമയം സമൂഹത്തിലെ നന്മകളും തിന്മകളും രാഷ്ട്രീയക്കാരിലും ഉണ്ടാകും. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് മാതൃകാപരമാണെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. 'രാഹുലിനെ ടാര്‍ഗെറ്റ് ചെയ്യുന്നത് ബിജെപിയുടെ ആവശ്യമാണ്. ഷാഫി പറമ്പിലിനെ എന്തിന് വഴിയില്‍ തടയുന്നു. ഷൈലജ ടീച്ചറെ പരാജയപ്പെടുത്തിയപ്പോള്‍ ഷാഫി വടകരയില്‍ കണ്ണുകടിയായി. ബിജെപി-സിപിഐഎം താല്‍പര്യമാണ് സമരത്തിന് പിന്നില്‍. ആഭാസം നടത്തുന്നതിന് പിന്നില്‍ എന്ത് ന്യായീകരണമാണുള്ളത്' എന്നാണ് ഷിബു ബേബി ജോണ്‍ പറഞ്ഞത്.
അതുപോലെ തന്നെ വിവാഹേതര ബന്ധങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി തുടങ്ങാന്‍ പറ്റിയ ആളുകള്‍ മന്ത്രി സഭയിലുണ്ടെന്നും ഇതിന്റെ ചാന്‍സിലര്‍ ആരാകണമെന്ന് പിണറായി തീരുമാനിക്കണമെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
