കോട്ടയം: ഇന്ന് രാവിലെ 11 മണിക്ക് എസ്പി ഓഫീസിലേക്ക് നടത്താന്‍ നിശ്ചയിച്ച എസ്എഫ്ഐ പ്രതിഷേധം ആളില്ലാത്തതിനാല്‍ മാറ്റി.
കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിടെ കെഎസ്‌യു നടത്തിയ ആക്രമണത്തിലും പൊലീസിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി മാർച്ച് നിശ്ചയിച്ചിരുന്നത്.
പ്രതിഷേധം കണത്തിലെടുത്ത് പൊലീസ് എസ്പി ഓഫീസിന് മുന്നിൽ ബാരിക്കേഡ് കെട്ടിയിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബാരിക്കേഡ് കെട്ടി റോഡ് ബ്ലോക്ക് ചെയ്തത്.എന്നാൽ, പ്രതിഷേധം മാറ്റിയതോടെ പൊലീസ് ബാരിക്കേഡ് അഴിച്ച് മാറ്റി.അതേസമയം, ഉച്ചയ്ക്ക് ശേഷം മാർച്ച് നടത്തിയേക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
