കൊച്ചി: ആലുവയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയെ കൂളിംഗ് ഗ്ലാസ് അണിയിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഭാരത് മാതാ ലോകോളേജിലെ വിദ്യാർത്ഥി അദീൻ നാസറിന്‍റെ അറസ്റ്റാണ് പോലീസ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.ഇയാളെ പിന്നീട് പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ആലുവ ചൂണ്ടി ഭാരത്മാതാ കോളജ് ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർഥിയായ അദീൻ, കോളജിലെ മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വെച്ച് ചിത്രമെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതുമാണ് വീഡിയോ.
ഇയാൾക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യുവും എബിവിപിയും അടക്കം രംഗത്ത് വന്നിരുന്നു.പിന്നാലെ കെഎസ്‍യു യൂണിറ്റ് സെക്രട്ടറി എഐ അമീൻ ഇയാൾക്കെതിരെ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്.
അതേസമയം തനിക്ക് അബദ്ധം പറ്റിപ്പോയതാണെന്നും സാമൂഹ്യമാധ്യമത്തിലൂടെ തന്നെ സംഭവത്തിൽ ക്ഷമ ചോദിച്ചെന്നും വിദ്യാർഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അദീൻ നാസറിനെ കോളേജ് അധികൃതർ സസ്പെന്‍റ് ചെയ്തിരുന്നു.
EMGLISH SUMMARY: SFI leader arrested
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്