സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസുകാരെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന കേസ്; എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

JUNE 29, 2026, 9:10 AM

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസുകാരെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന കേസില്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍.

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് എം എ നന്ദന്‍ ആണ് അറസ്റ്റിലായത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറത്തേയ്ക്ക് വന്നപ്പോഴാണ് അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ സംസ്ഥാന നേതാക്കള്‍ അടക്കം കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 24നായിരുന്നു കേസിനാസ്പദമായ സംഭവം. ഐഎച്ച്ആര്‍ഡി ഫീസ് വര്‍ധനയ്‌ക്കെതിരെ എസ്എഫ്‌ഐ സംഘടിപ്പിച്ച മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡുപയോഗിച്ച് ആക്രമിച്ചതായി പൊലീസ് ആരോപണം ഉന്നയിച്ചു.

vachakam
vachakam
vachakam

അഞ്ചോളം പൊലീസുകാര്‍ക്ക് പരിക്കേറ്റതായും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ പൊലീസ് തങ്ങളെയാണ് ബ്ലേഡുകൊണ്ട് ആക്രമിച്ചതെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞത്. ഇരുപതോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും എസ്എഫ്‌ഐ പറഞ്ഞിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam