തൃശൂർ: ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) സെക്രട്ടറി സിൽബട്ട് ജോസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഓഫീസിലെ കരാർ ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് നടപടി സ്വീകരിച്ചത്.
കരാർ പുതുക്കിക്കൊടുക്കില്ലെന്നും ശമ്പളം തടഞ്ഞുവെക്കുമെന്നും ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. പരാതിക്കാരി ഇക്കാര്യം മാധ്യമങ്ങളോടും വെളിപ്പെടുത്തി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
