ആലപ്പുഴ: കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം നടത്തിയ പ്രതി സിനിൽ സവാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി.കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്.
ബിഎൻഎസ് 351(2), 78 എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇരയെ ഭീഷണിപ്പെടുത്തി, പിന്തുടർന്ന് ശല്യം ചെയ്യുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ കഴിഞ്ഞ ദിവസം പൊലീസിനെതിരെ യുവതി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
