സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

JUNE 29, 2026, 12:18 AM

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥിനെ നിയമിക്കുന്നതിനെതിരെ കോൺ​ഗ്രസിൽ അതൃപ്തി പുകയുന്നു. 

 സർക്കാർ തീരുമാനിച്ച എൻ. ശേഷാദ്രിനാഥൻ സംഘിയെന്ന് ആവർത്തിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് രം​ഗത്തെത്തി.

ശേഷാദ്രിനാഥനെ നിയമിച്ചാൽ പാർട്ടിക്കുണ്ടാകുന്നത് വലിയ തിരിച്ചടിയാകും. മുഖ്യമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷയെന്നും പി.എം. നിയാസ് പ്രതികരിച്ചു.

vachakam
vachakam
vachakam

അതേസമയം ശേഷാദ്രിനാഥന്റെ നിയമനം മന്ത്രിസഭയില്‍ ആലോചിച്ചെടുത്തതാണെന്ന് കെ എം ഷാജി ആവര്‍ത്തിച്ചു. മറ്റുകാര്യങ്ങള്‍ നിങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് പറയാം. പിഎം നിയാസുമായി തനിക്ക് എതിര്‍പ്പ് ഇല്ല. ശേഷാദ്രിനാഥ് ജഡ്ജായിരുന്നു, വക്കീലായിരുന്നു. ഒരാളെ വര്‍ഗീയവല്‍ക്കരിക്കേണ്ടതില്ലെന്നുമായിരുന്നു കെ എം ഷാജി ദില്ലിയില്‍ പ്രതികരിച്ചത്.

അതേസമയം പാര്‍ട്ടി മുന്നോട്ടുവെച്ച പേരുകള്‍ തഴഞ്ഞെന്നാണ് പാർട്ടിക്കുള്ളിലെ ആരോപണം. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് എല്‍എന്‍ജിഡി ട്രിബ്യൂണലായിരുന്ന കെ സോമന്റെ പേര് നിര്‍ദേശിച്ചിരുന്നു. ഇതിന് പുറനെ ശേഷാദ്രിനാഥനെ തെരഞ്ഞെടുത്ത പട്ടികയില്‍ യോഗ്യരായ മറ്റുപേരുകള്‍ ഉണ്ടായിരുന്നെങ്കിലും തഴഞ്ഞതാണ് കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിക്ക് വഴിവെച്ചത്.

ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും നേരത്തെ പി എം നിയാസ് ഉന്നയിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam