കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പിഎ മാധവൻ അന്തരിച്ചു. 80 വയസ്സായിരുന്നു .
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ പി എ മാധവൻ തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്.
വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.
എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ജില്ലയിലെ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. മാസങ്ങൾക്ക് മുൻപ് ഉണ്ടായ ഒരു വാഹനാപകടത്തിലാണ് പി എ മാധവന് ഗുരുതരമായി പരിക്കേൽക്കുന്നത്. അപകടത്തിന് പിന്നാലെ അദ്ദേഹത്തെ എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
