ഭൂട്ടാൻ വാഹനക്കള്ളക്കടത്ത് കേസ്:  കസ്റ്റഡിയിലെടുത്ത വാഹനം ഇപ്പോൾ കാണാനില്ല

JANUARY 19, 2026, 11:06 PM

 കോഴിക്കോട്:  ഭൂട്ടാൻ വാഹനക്കള്ളക്കടത്ത് കേസുമായി  ബന്ധപ്പെട്ട്  കോഴിക്കോട് മുക്കത്തു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം കാണാതായി. 

 തുടരന്വേഷണത്തിന്റെ ഭാഗമായി ഗാരിജിലെത്തിയപ്പോഴാണു വാഹനം കാണാതായ കാര്യം വ്യക്തമായത്. വാഹനത്തിൽ, ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശിയുടെ പേരിലുള്ള ഉടമസ്ഥ രേഖകൾ കീറിയിട്ട നിലയിൽ നേരത്തേ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ നവംബർ ഒൻപതിന് മുക്കത്തെ ഒരു ഗാരിജിനു സമീപത്തു കണ്ടെത്തിയ വാഹനം കസ്റ്റഡിയിലെടുത്ത ശേഷം ഗാരിജിൽ തന്നെ സൂക്ഷിക്കാൻ ഏൽപിച്ചതായിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം മുതൽ വാഹനം കാണാനില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തന്നെയാണു മുക്കം പൊലീസിൽ പരാതി നൽകിയത് 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam