തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ അതിജീവിതക്ക് നോട്ടീസ് അയച്ച് പൊലീസ്.മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് മെയിൽ അയച്ചത്. മറുപടി ലഭിച്ചാൽ ഉടൻ തന്നെ മൊഴിയെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, ബലാത്സംഗക്കേസിൽ അറസ്റ്റ് തടയണമെന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഹർജിയിൽ തിരുവനന്തപുരം ജില്ലാ കോടതി അൽപസമയത്തിനകം വിധി പറയും. വിശദമായ വാദം പൂർത്തിയായതോടെ മുൻകൂർ ജാമ്യാപേക്ഷയിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
