തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്.
വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. സർവീസ് റോഡ് നിന്നും ദേശീയപാതയിലേക്ക് കയറിയ കാറിനെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു.
കഴക്കൂട്ടം മേനംകുളം സ്വദേശി അലക്സാണ്ടർക്കാണ് (72) പരിക്കേറ്റത്. അലക്സാണ്ടറിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിലുണ്ടായിരുന്ന രണ്ട് സ്കൂൾ കുട്ടികൾക്ക് അപകടത്തിൽ നിസാര പരിക്കേറ്റു. ചേങ്കോട്ടുകോണം സ്വകാര്യ സ്കൂളിലെ ബസ്സാണ് കാറിനെ ഇടിച്ചത്. ബസ് കാറിനെ ഇടിച്ച് ഏറെ ദൂരം നിരങ്ങിപ്പോയി.
സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
