പുനലൂരിൽ വിമതപാത ഉപേക്ഷിച്ച് സഞ്ജയ് ഖാൻ; യുഡിഎഫിന് വേണ്ടി പ്രവർത്തിക്കും, നിർണായകമായത് കെ സി വേണുഗോപാലിന്റെ ഇടപെടൽ 

MARCH 23, 2026, 3:07 AM

കൊല്ലം: പുനലൂരിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ. യുഡിഎഫ് വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗിന് സീറ്റ് നൽകിയതിനെതിരെ ആദ്യം വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സഞ്ജയ് ഖാൻ, കെ സി വേണുഗോപാൽ നേരിട്ട് നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം മാറ്റിയത്. 

കെ സി വേണുഗോപാൽ നടത്തിയ ഇടപെടലാണ് നിർണായകമായത് എന്നാണ് ലഭിക്കുന്ന വിവരം. ലീഗ് സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു സഞ്ജയ് ഖാൻ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനൊരുങ്ങിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.

പുനലൂർ സീറ്റ് മുസ്ലിം ലീഗിന് നൽകിയതിനെ തുടർന്ന് കോൺഗ്രസിൽ നേരത്തെ അസന്തോഷം ഉയർന്നിരുന്നു. ഡിസിസി ഭാരവാഹിയായ നെൽസൺ സെബാസ്റ്റ്യനെ വിമത സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും നേതൃത്വ ഇടപെടലിനെ തുടർന്ന് അദ്ദേഹത്തെയും പിൻവലിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam