തൃക്കരിപ്പൂരിലെ സ്ഥാനാർത്ഥിത്വം; ആദ്യമായി പ്രതികരിച്ചു സന്ദീപ് വാര്യർ

MARCH 19, 2026, 12:32 AM

തൃക്കരിപ്പൂർ: സദീപ് വാര്യരെ ഇന്നലെ സ്ഥാനാർത്ഥിയായി  പരിഗണിക്കുന്നുവെന്ന് വിവരം പുറത്ത് വന്നതോടെ, ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കാസർകോട്ടെ കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേർന്നു പ്രതിസന്ധി പരിഹരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സന്ദീപ് വാര്യർ നേരിട്ട് ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസലുമായി രാവിലെ സംസാരിക്കുകയും ചെയ്തു.

തൃക്കരിപ്പൂരിലെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചതിന് പിന്നാലെ, ഇപ്പോൾ ആദ്യമായി പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ. "കോൺഗ്രസിൽ വന്നതിനു ശേഷം ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നത് സന്തോഷമാണ്. സീറ്റ് സംബന്ധിച്ച് നേതൃത്വവുമായി നേരിട്ട് സംസാരിച്ചിട്ടില്ല, പാർട്ടി നിർദ്ദേശിച്ചതുപോലെ പ്രവർത്തിക്കുകയാണ് എന്റെ ഉത്തരവാദിത്വം. നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അവിടെ തെരഞ്ഞെടുപ്പ് പോരാട്ടം നടത്തുക എന്നതാണ് ഒരു പ്രവർത്തകൻ എന്ന നിലയിൽ എന്റെ കടമ" എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam