പാർവതി തിരുവോത്തിന് മറുപടിയുമായി   മന്ത്രി സജി ചെറിയാൻ

JUNE 4, 2025, 2:05 AM

തിരുവനന്തപുരം: നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. 

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് 5 വർഷം മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാരിനെതിരെ പാർവ്വതി രം​ഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ മറുപടി. 

വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്നു സജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്താണു ഹേമാ കമ്മിറ്റി രൂപീകരിച്ചത്. സിനിമാ നയത്തിനായി അടുത്ത മാസം കോൺക്ലേവ് വിളിക്കും. ഇതൊന്നും അറിയാത്തവരല്ല ചില കമന്റുകൾ‌ ഇറക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.

vachakam
vachakam
vachakam

 ഇരകൾ മൊഴിനൽകാൻ വിസമ്മതിക്കുന്നതിനാൽ സിനിമാ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം പൊലീസ് നിർത്തിവയ്ക്കുകയാണെന്ന വാർത്ത പങ്കുവച്ചാണു പാർവതി സമൂഹമാധ്യമത്തിൽ വിമർശനം നടത്തിയത്.  

മുഖ്യമന്ത്രിയുടെ ഓഫിസിനെ പരാമർശിച്ച് സമൂഹമാധ്യമത്തിൽ പാർവതി ഇങ്ങനെ കുറിച്ചു: ‘‘ഈ കമ്മിറ്റി രൂപീകരിച്ചതിന്റെ യഥാർഥ കാരണത്തിലേക്ക് ഇനി ശ്രദ്ധ നൽകാമോ? സിനിമ മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സഹായകമായ നയങ്ങൾക്കു രൂപം നൽകുന്ന കാര്യത്തിൽ എന്താണു നടക്കുന്നത് ? തിരക്കൊന്നുമില്ല അല്ലേ? റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമല്ലേ ആയുള്ളൂ.’’


vachakam
vachakam
vachakam


  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam