ശബരിമല സ്വർണ്ണക്കൊള്ളയിൽ മൂന്നാം പ്രതിയായ എൻ വാസുവിനെ വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റിലേക്ക് കടക്കാനും സാധ്യത.
രണ്ടാമതും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഒരുമിച്ചിരുത്തി ഇന്ന് ചോദ്യംചെയ്തേക്കും. ദേവസ്വം സെക്രട്ടറി ജയശ്രീയേയും അറസ്റ്റ് ചെയ്യാൻ എസ് ഐ ടി നീക്കം തുടങ്ങി.
മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരുന്നു. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12ലേക്ക് മാറ്റിയിരുന്നു. ഡി സുധീഷ് കുമാറിനെ പന്ത്രണ്ടാം തീയതി വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു.
കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജുവിനെ രണ്ടാഴ്ചത്തേക്ക് റാന്നി കോടതി റിമാൻഡ് ചെയ്തിരുന്നു.
കെഎസ് ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. 2019 ൽ സ്വർണ്ണ പാളികൾ ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ തിരുവാഭരണം കമ്മീഷണർ ആയിരുന്നു ബൈജു. കേസിലെ ഏഴാം പ്രതിയാണ് ബൈജു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
