കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്ന് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) നിർദേശിച്ചു. ശാസ്ത്രീയ പരിശോധനാഫലം ലഭ്യമായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.
2025-ൽ സ്വർണം പൊതിഞ്ഞ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസിൽ ഇതുവരെ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്‌ഐടി കോടതിയെ അറിയിച്ചു. ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റകൃത്യം നടത്തിയ രീതിയെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കേസ് സെപ്റ്റംബർ 3-ന് വീണ്ടും പരിഗണിക്കും.
ഇതിനുമുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ഭരണസമിതി, തന്ത്രി എന്നിവരെ പ്രതിചേർത്തിരുന്നു.
2019-ൽ സ്വർണം പൊതിഞ്ഞ ദ്വാരപാലക പാളികളിൽ നിശ്ചയിച്ച അളവിൽ കുറവ് വരുത്തി സ്വർണം പൂശിയ നടപടിയും അത് മറച്ചുവയ്ക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയതുമാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു.
ദേവസ്വം ചട്ടങ്ങൾ ലംഘിച്ച് ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് മാറ്റിയത് സ്പോൺസറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് വർഷങ്ങളായി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
