ശബരിമലയിലെ സ്വർണം പൂശൽ വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

OCTOBER 4, 2025, 11:37 AM

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തു.തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് നാല് മണിക്കൂറോളമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്.

സ്വർണ്ണപ്പാളി വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചതും, സാമ്പത്തിക പണപ്പിരിവ് നടത്തിയതും സംബന്ധിച്ച് വിശദമായ മൊഴി രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ തലസ്ഥാനത്ത് ഉൾപ്പെടെ 30 കോടിയിലധികം രൂപയുടെ ഭൂമി ഇടപാടുകൾ നടത്തിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ വട്ടിപ്പലിശ ഇടപാട് നടത്തിയും ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. ഇക്കാര്യത്തിലും വിശദമായ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ഉണ്ണികൃഷ്ണന്റെ സഹായികൾ ആയിട്ടുള്ള വാസുദേവൻ ഉൾപ്പെടെയുള്ളവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഇവർക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ട് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ചോദ്യം ചെയ്യിലിനോട് സഹകരിക്കുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.

വിശദമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയും ഉണ്ടായിരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam