തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൻറെ വ്യാജ മോൾഡ് ഉണ്ടാക്കി അത് ചെന്നൈയിക്ക് കൊടുത്തുവെന്നും ഒറിജിനൽ ആർക്കോ വിറ്റുവെന്നും വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
വളരെ ഞെട്ടിക്കുന്ന സംഭവമാണിത്. പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം ബോർഡും സർക്കാരും മറച്ചുവെക്കാൻ ശ്രമിച്ച കാര്യങ്ങളാണ് ഇപ്പോൾ കോടതി തന്നെ പുറത്തുകൊണ്ടുവന്നത്.
പൊലീസ് അന്വേഷിച്ചാൽ സർക്കാർ ഇടപെടലുണ്ടാകുമോയെന്ന് ആശങ്കയുണ്ട്. കോടതി ഇടപെടൽ ആശ്വാസകരമാണ്. ഉത്തരവാദിത്തപ്പെട്ടവരെ എല്ലാം പ്രതി ചേർക്കണം.
എല്ലാം അറിയാവുന്ന സർക്കാരിലെ ഉത്തരവാദിത്ത്വപ്പെട്ടവർക്കും ദേവസ്വം ബോർഡിലും കനത്ത തിരിച്ചടിയാണ് കോടതി വിധി. ഗുരുതരമായ സ്ഥിതി വിശേഷമാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ദ്വാരപാലക ശിൽപ്പത്തിൽ മാത്രമല്ല വാതിലിലും കട്ടിളയിലും വരെ കൃത്രിമം നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അയ്യപ്പൻറെ ദ്വാരപാലക ശിൽപ്പം വ്യാജ മോൾഡ് ഉണ്ടാക്കി ചെന്നൈക്ക് കൊടുത്തതും ഒറിജിനൽ ആർക്കോ വിറ്റു.
ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല ഇതിൽ ഉത്തരവാദി. സർക്കാരും ദേവസ്വം ബോർഡും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വീണ്ടും ഗുരുതരമായ കുറ്റം ആവർത്തിക്കുന്നതിന് വേണ്ടിയാണ് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ചുവരുത്തിയത്. സന്നിദാനത്തെ ദ്വാരപാലക ശിൽപ്പമില്ല, വാതിലില്ല. ഇനി ആകെയുള്ളത് അയ്യപ്പൻറെ തങ്ക വിഗ്രഹമാണ്. അത് കൂടി പോയെനെയെന്നും വിഡി സതീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്