ശബരിമല കൊടിമര സ്വർണസംഭാവന: സംഭാവന ചെയ്ത സിനിമാതാരങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്

FEBRUARY 10, 2026, 2:26 AM

കൊച്ചി: ശബരിമലയിലെ കൊടിമരത്തിന് സ്വർണം സംഭാവന നൽകിയവരിൽ സിനിമാ മേഖലയിലെ പ്രമുഖരുടെ പേരുകളും ഉണ്ടെന്ന റിപ്പോർട്ട് പുറത്ത്. സംഭാവന നൽകിയവർ സ്വർണപ്പാളികൾ ഒട്ടിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.

നടൻ സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ്, സുധീർ കരമന, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ, നിർമാതാവ് സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തതായി ആണ് പുറത്തു വരുന്ന വിവരം. എന്നാൽ അഭിഭാഷക കമ്മീഷണർ എ.എസ്പി കുറുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ഔദ്യോഗിക സംഭാവന പട്ടികയിൽ സുരേഷ് ഗോപി മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്.

2017-ലാണ് ശബരിമല കൊടിമരം പുനർനിർമ്മിച്ചത്. നിർമ്മാണത്തിനായി സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാ മേഖലയിലെവരെ ഉൾപ്പെടെ നിരവധി പേർ കൊടിമരത്തിനും വാജി വാഹനത്തിനുമായി സ്വർണം നൽകിയതായി കണ്ടെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam