കൊച്ചി: ശബരിമലയിലെ കൊടിമര നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യേക അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം നൽകി. സംസ്ഥാന വിജിലൻസിന് ത്വരിതമായി അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. സംഭാവനയായി ലഭിച്ച സ്വർണത്തിന്റെ കണക്കിൽ അവ്യക്തത നിലനിൽക്കുന്നതായി കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
2017-ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമരം പുനർനിർമിച്ചത്. അന്ന് പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. കൊടിമരം മാറ്റിയ നടപടികൾ ഇതിനുമുമ്പ് എസ്ഐടി അന്വേഷണ പരിധിയിലുണ്ടായിരുന്നു. പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രിയുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തതോടെയാണ് അന്വേഷണം കൂടുതൽ ശക്തമായത്.
1998 മുതൽ 2025 വരെയുള്ള സംഭവങ്ങൾ ഘട്ടംഘട്ടമായി പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ മുൻ നിർദേശം. പഴയ കൊടിമരത്തിൽ നിന്നുമാറ്റിയ വാജിവാഹനം തന്ത്രി കണ്ഠരര്‍ രാജീവർക്ക് കൈമാറിയതും പിന്നീട് വിവാദമായി. സ്വർണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതോടെ വിഷയം വീണ്ടും ശ്രദ്ധേയമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുംബൈയില്‍ നിന്നും പിടികൂടിയ ദൃശ്യ കൊലക്കേസ് പ്രതിയെ കോഴിക്കോട് എത്തിച്ചു
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ല; വിശദീകരണവുമായി പഞ്ചായത്ത്
'തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് തന്നെ എടുത്ത വീഡിയോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം
നിതിൻ രാജിന്റെ മരണം; കുറ്റാരോപിതരായ അധ്യാപകർക്കെതിരെ പ്രതിഷേധം