കൊച്ചി: മെന്റലിസ്റ്റ് ആദിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിൽ അവസാനിച്ചു. ‘ഇൻസോമ്നിയ’ എന്ന പരിപാടിയുടെ പേരിൽ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ധാരണയായത്. പരാതിക്കാരനായ കൊച്ചി സ്വദേശി ബെന്നി വാഴപ്പിള്ളിക്ക് 35 ലക്ഷം രൂപ തിരികെ നൽകാൻ പ്രതികൾ സമ്മതിച്ചു. ഇതോടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബെന്നി ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.
പരാതിക്കാരനും പ്രതികളും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഒത്തുതീർപ്പ് വിവരം വ്യക്തമാക്കിയത്. ഇതനുസരിച്ച്, കേസുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും പരസ്പര ധാരണയിൽ പരിഹരിച്ചതായാണ് അറിയിപ്പ്.
‘ഇൻസോമ്നിയ’ പരിപാടിയുടെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി തന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ നിന്ന് 35 ലക്ഷം രൂപ കൈമാറിയെന്നായിരുന്നു ബെന്നിയുടെ പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പരിഹസിച്ചുവെന്നും തുക ലഭിച്ചില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെന്റലിസ്റ്റ് ആദി, സംവിധായകൻ ജിസ് ജോയ് ഉൾപ്പെടെ നാലുപേർക്കെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
