പതിവ് പോലെ സർവീസ് നടത്തുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്; ഫേസ്ബുക്കിലൂടെ വെല്ലുവിളി

JUNE 24, 2026, 8:23 PM

കോട്ടയം:   റോബിൻ ബസ് - എംവി‍ഡി തർക്കം വീണ്ടും നീളുന്നു.  പതിവ് പോലെ സർവീസ് ഉണ്ടായിരിക്കുന്നതാണ് എന്നാണ് റോബിൻ മോട്ടേഴ്സ് ഉടമ ഗിരീഷ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്.

വിലയില്ലെന്ന് ഏമാൻ പറഞ്ഞ അതേ കോടതി ഉത്തരവിന്‍റെ ബലത്തിലാണ് സർവീസ് എന്നും പോസ്റ്റിൽ വെല്ലുവിളിയുണ്ട്.

ഇനി ഏമാൻ ഈ സൈസ് പരിപാടി അവതരിപ്പിക്കാൻ വരുമ്പോൾ മിനിമം വണ്ടി ഓടിക്കാൻ അറിയുന്ന ഒരാളെയെങ്കിലും കൂട്ടിക്കൊണ്ടു വരണമെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.  2003 മുതൽ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. 

vachakam
vachakam
vachakam

പെർമിറ്റ് ഇല്ലെന്ന് പറഞ്ഞ് രാത്രി എട്ടുമണിക്ക് ബസ് പിടിച്ചുവെന്നും പെർമിറ്റ് ഇല്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ലെന്നുമാണ് ബസ് ഉടമ ഉടമ ഗിരീഷ് പ്രതികരിച്ചത്. പിന്നിൽ കൃത്യമായ അജണ്ട ഉണ്ടെന്ന് ആരോപിച്ച ​ഗിരീഷ് നിലവിൽ പെർമിറ്റ് ഇല്ലെങ്കിൽ ഇത്രയും നാൾ ഓടാൻ സാധിക്കുമോ എന്നും ചോദിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam