കലാഭവൻ മണി സ്മാരകം ഇന്നും കടലാസിൽ; പത്തു വർഷം പിന്നിട്ടിട്ടും നിർമ്മാണം തുടങ്ങിയില്ല 

MARCH 5, 2026, 9:58 PM

ചാലക്കുടി: പ്രിയ താരം കലാഭവൻ മണി അന്തരിച്ച് പത്തു വർഷം തികയുമ്പോഴും പ്രഖ്യാപിച്ച സ്മാരകം യാഥാർത്ഥ്യമാകാത്തതിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ. 

സർക്കാർ തലത്തിൽ സ്മാരകത്തിനായി പ്രഖ്യാപനങ്ങൾ നടന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിർമ്മാണം നീട്ടിക്കൊണ്ടുപോവുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്മാരകത്തിന്റെ പേരിൽ തർക്കങ്ങൾ ഒഴിവാക്കി ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ഇനി വൈകിക്കരുതെന്നും അദ്ദേഹം ചാലക്കുടിയിൽ പറഞ്ഞു.

2016 മാർച്ച് 6-നാണ് കലാഭവൻ മണി വിടവാങ്ങിയത്. മണിയുടെ ജന്മനാട്ടിൽ ഫോക്ലോർ അക്കാദമിയുടെ ഉപകേന്ദ്രമായി ഒരുങ്ങുന്ന സ്മാരകത്തിനായി നഗരമധ്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ 20 സെന്റ് ഭൂമി സാംസ്‌കാരിക വകുപ്പിന് കൈമാറുകയും മൂന്ന് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. 

vachakam
vachakam
vachakam

നാടൻ കലകളുടെ പഠനത്തിനും ഗവേഷണത്തിനുമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ മണ്ണ് പരിശോധനയും ഉദ്ഘാടനവും നേരത്തെ നടന്നതാണ്. എന്നാൽ പത്തു വർഷമായിട്ടും സ്മാരകത്തിന്റെയോ സ്മാരക പാർക്കിന്റെ രണ്ടാംഘട്ടത്തിന്റെയോ നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. നാടൻ പാട്ടുകളുടെയും കലകളുടെയും ഈറ്റില്ലമായി മാറേണ്ടിയിരുന്ന ഈ പദ്ധതി ഇനിയും അനിശ്ചിതത്വത്തിൽ തുടരുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam