ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഓപ്പറേഷൻ തിയേറ്ററിന്റെ ഒരു ഭാഗം അടച്ചിടുന്നതോടെയാണ് നടപടി.
ഇതോടെ അടിയന്തര ശസ്ത്രക്രിയ ആവശ്യമായ രോഗികളെ എറണാകുളത്തെയും കോട്ടയത്തെയും ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യം ഉണ്ടായേക്കുമെന്നാണ് വിവരം.
ജൂലൈ 1 മുതൽ ശസ്ത്രക്രിയകളുടെ എണ്ണം നിയന്ത്രിക്കാൻ ആശുപത്രി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഓപ്പറേഷൻ തിയേറ്റർ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയ അഞ്ച് ഓപ്പറേഷൻ തിയേറ്ററുകളും ഇതുവരെ പ്രവർത്തനസജ്ജമായിട്ടില്ല.
പാനലിംഗ്, വൈദ്യുതി വയറിംഗ്, ഓക്സിജൻ കണക്ഷൻ ഉൾപ്പെടെയുള്ള നിർണായക ജോലികൾ പൂർത്തിയാകാത്തതാണ് പുതിയ തിയേറ്ററുകൾ പ്രവർത്തനമാരംഭിക്കാത്തതിന് കാരണം. കെട്ടിടം നിർമ്മിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും പുതിയ ഓപ്പറേഷൻ തിയേറ്റർ ഉപയോഗിക്കാൻ കഴിയാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതിയ ഓപ്പറേഷൻ തിയേറ്ററിന്റെ ശേഷിക്കുന്ന ജോലികൾ ഇനിയും പൂർത്തിയായിട്ടില്ലെന്നും, ബ്ലോക്ക് നമ്പർ 2-ൽ വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ അത് ഇപ്പോഴും പ്രവർത്തനരഹിതമായി തുടരുകയാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
