സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ഇനി എല്ലാവർക്കും

AUGUST 7, 2026, 8:44 AM

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ഇനി വരുമാന പരിധിയുടെ അടിസ്ഥാനത്തിലായിരിക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. 

നിലവിൽ, കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (KHRWS) കീഴിലുള്ള പേ വാർഡുകൾ ഉൾപ്പെടെ, സർക്കാർ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായുള്ള പേ വാർഡ് പ്രവേശനം വരുമാന പരിധിക്ക് വിധേയമാണ്. ഇതുമൂലം ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ നിയന്ത്രണമുണ്ട്. 

ഇനിമുതൽ, KHRWS-ന് കീഴിലുള്ള പേ വാർഡുകൾ ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലെയും പേ വാർഡുകൾ, വരുമാന പരിധി ബാധകമല്ലാതെ, റൂമുകളുടെ ലഭ്യതയ്ക്കും നിർദ്ദിഷ്ട ഫീസ് അടയ്ക്കുന്നതിനും വിധേയമായി എല്ലാ രോഗികൾക്കും കിടത്തി ചികിത്സയ്ക്കായി ലഭ്യമാക്കും. തീരുമാനം ഉടനടി നടപ്പിലാക്കുന്നതിനായി പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) പരിശോധന നടത്തി ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതാണെന്നും അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam