കൊച്ചി: കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആക്ഷേപങ്ങളും വിവാദങ്ങളും ശക്തമാകുന്നതിനിടെ, കഴിഞ്ഞ പത്ത് വർഷത്തെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ട് ഫിഷറീസ് വകുപ്പ്.
10 വർഷത്തിനിടെ സംസ്ഥാനത്ത് 469 മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടതായാണ് സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ വിവിധ അപകടങ്ങളിൽപെട്ട് 160 മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും സർക്കാർ വിവരങ്ങളിൽ പറയുന്നു.
കേരള മറൈൻ ഫിഷറീസ് റെസ്ക്യൂ പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച കണക്കുകൾ പ്രകാരം, ഈ കാലയളവിൽ 5,072 കടൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. 47,773 മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചു.
2017-18 കാലയളവിലാണ് ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ കാണാതായതായത്. ആ വർഷം 29 പേരെയാണ് കാണാതായത്. തുടർന്ന് 2016-17-ലും 2021-22-ലും 26 പേരെ വീതം കാണാതായതായി. അതേസമയം, 2025-26 വർഷത്തിലാണ് ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ മരിച്ചത്.
55 പേരാണ് ഈ കാലയളവിൽ മാത്രം മരിച്ചത്. അതിന് മുമ്പ് 2023-24-ൽ 54 മരണങ്ങളും, 2024-25-ൽ 49 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. ഇതിനൊപ്പം, കടൽ രക്ഷാപ്രവർത്തനത്തിലൂടെ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചതും 2025-26 വർഷമാണ്.
ആ വർഷം 560 രക്ഷാപ്രവർത്തനങ്ങളിലൂടെ 6,556 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. 2023-24- കാലത്താണ് ഏറ്റവും കൂടുതൽ കടൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഇക്കാലയളവിൽ 618 സമുദ്ര രക്ഷാപ്രവർത്തനങ്ങൾ നടത്തി 5,741 മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചു. 2022-23-ൽ 602 രക്ഷാപ്രവർത്തനങ്ങളിലൂടെ 5,902 പേരുടെ ജീവൻ രക്ഷിക്കാനും സാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
