കോഴിക്കോട്: നിപ രോഗം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഫറോക്ക് സ്വദേശിയായ 43കാരനെ ഡിസ്ചാര്‍ജ് ചെയ്തു.സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് പറഞ്ഞ രോഗിയും കുടുംബവും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഹൃദയം നന്ദി അറിയിച്ചാണ് ആശുപത്രി വിട്ടത്.
ജൂണ്‍ 11ന് പുലര്‍ച്ചെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്നയാളാണ് പൂര്‍ണ രോഗമുക്തനായി വീട്ടിലേക്ക് തിരിച്ചത്. പനി പൂര്‍ണമായി ഭേദമാകുകയും ഓര്‍മശക്തി സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ട്. നേരത്തെ തലച്ചോറില്‍ ഉണ്ടായിരുന്ന തകരാറുകള്‍ നല്ല രീതിയില്‍ കുറഞ്ഞതായി സ്‌കാനിങ്ങില്‍ വ്യക്തമായതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ നിപ സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ വൈറല്‍ റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലേക്കും പുണെ ഐസിഎംആറിലേക്കും അയച്ച് 2026 ജൂണ്‍ 10നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
