അർജുൻ ആയങ്കിക്കായുള്ള തിരച്ചിലിൽ തോക്ക് ഉപയോഗിക്കാൻ പൊലീസിന് നിർദേശം

AUGUST 7, 2026, 9:06 AM

തൃശൂർ : ആഭ്യന്തരമന്ത്രിയെയും പൊലീസ് ഉദ്യോഗസ്ഥരെയും പരസ്യമായി വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി. 

പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ അടിയന്തര സാഹചര്യമുണ്ടായാൽ തോക്ക് ഉപയോഗിക്കാനും വെടിവെയ്ക്കാനും പൊലീസിന് നിർദേശം നൽകി. കേസിൽ ഒളിവിൽ കഴിയുന്ന പ്രതി തൃശൂർ ജില്ലയിലുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അർജുൻ ആയങ്കി സഞ്ചരിച്ച വാഹനം പാലിയേക്കര ടോൾ പ്ലാസ കടന്നുപോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. 

vachakam
vachakam
vachakam

അതേസമയം തൃശൂരിൽ വെച്ച് പൊലീസിന്റെ കസ്റ്റഡിയിലായ അർജുന്റെ സഹോദരൻ അഖിലിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഉടൻ തന്നെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam