വാർത്തകൾ വിലക്കാൻ നൽകിയ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകി റിപ്പോർട്ടർ ടിവി

DECEMBER 18, 2025, 7:22 PM

തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ ബെംഗളൂരു കോടതിയിൽ അപേക്ഷ നൽകി റിപ്പോർട്ടർ ടി വി. 

ഏഷ്യാനെറ്റ് ന്യൂസ്, ഗൂഗിൾ, മെറ്റ എന്നിവ ഉൾപ്പെടെ 18 മാധ്യമ സ്ഥാപനങ്ങൾക്ക് എതിരെ ഒക്ടോബറിൽ നൽകിയ ഹർജി പിൻവലിക്കാൻ അനുമതി തേടിയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. 

ഹർജി പിൻവലിക്കാനുള്ള അപേക്ഷയെ എതിർത്ത ഏഷ്യാനെറ്റ് ന്യൂസ്, കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് റിപ്പോർട്ടർ ടി വി പരസ്യമായി മാപ്പ് പറയണമെന്നും കോടതി ചെലവ് നൽകണമെന്നും ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് കേസുകളിൽ പ്രതികളായ റിപ്പോർട്ടർ ടി വി ഉടമകൾ ഈ കേസുകൾ സംബന്ധിച്ച മാധ്യമ വാർത്തകൾ നീക്കം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഈ വാർത്തകൾ എല്ലാം പൊലീസ്, കോടതി നടപടികളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തവയാണെന്നും വസ്തുതാവിരുദ്ധമായതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് കോടതിയെ അറിയിച്ചു. കേസിൽ കോടതി ജനുവരി മൂന്നിന് വിധി പറയും.

ഈ ഹർജിയിൽ റിപ്പോർട്ടർ ടി വിക്കും പ്രൊമോട്ടർമാർക്കും എതിരെയുള്ള എല്ലാ വാർത്തകളും നീക്കം ചെയ്യാൻ കോടതി ഒക്ടോബറിൽ നിർദേശം നൽകിയിരുന്നു. ഈ നിർദേശം സ്റ്റേ ചെയ്ത കോടതി, നീക്കം ചെയ്ത വാർത്തകൾ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പുനഃസ്ഥാപിക്കാനും അനുമതി നൽകി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam