ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം ചൂടാക്കി കഴിച്ചു; ഒമ്പതംഗ കുടുംബത്തിലെ ഒരാൾ മരിച്ചു; മറ്റുള്ളവർ ആശുപത്രിയിൽ 

JULY 24, 2025, 5:18 AM

ഹൈദരാബാദ്: ഭക്ഷ്യവിഷബാധയേറ്റ് ഒരു മരണം. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മാംസാഹാരം കഴിച്ച ഒമ്പതംഗ കുടുംബത്തിലെ 46 കാരനായ ശ്രീനിവാസ് യാദവ് ആണ് മരിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന വിവരം. 

വനസ്ഥലിപുരത്താണ് ദാരുണ സംഭവം ഉണ്ടായത്. ഫലക്നുമ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഡിപ്പോയിലെ കണ്ടക്ടറാണ് ശ്രീനിവാസ് യാദവ്. ഞായറാഴ്ച ബൊനലു ഉത്സവത്തിന്റെ ഭാഗമായി വീട്ടിൽ ചിക്കൻ, മട്ടൺ, ബോട്ടി എന്നിവ പാകം ചെയ്തിരുന്നു. ഭാര്യ രജിത(38), മക്കളായ ലഹരി (17), ജസ്മിത (15), അമ്മവഗൗരമ്മ (65), രജിതയുടെ സഹോദരൻ സന്തോഷ് കുമാർ (39), ഭാര്യ രാധിക (34), മക്കളായ പൂർവ്വിക(12), കൃതജ്ഞ (7) എന്നിവരാണ് ഭക്ഷണം കഴിച്ചത്.

തുടർന്ന് ബാക്കിവന്ന ഭക്ഷണം തിങ്കളാഴ്ച കുടുംബം വീണ്ടും ചൂടാക്കി കഴിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ പലർക്കും ഛർദ്ദിയും വയറിളക്കവുമുണ്ടായി. ചികിത്സയ്ക്കായി ഒമ്പത് പേരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ശ്രീനിവാസ് മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് വനസ്ഥലിപുരം പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam