കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം തള്ളിയ ഉത്തരവിൽ പിഴവുണ്ടെന്നും പരാതിക്കാരിക്ക് എതിരായ തെളിവുകൾ സെഷൻസ് കോടതി പരിഗണിച്ചില്ല എന്നും രാഹുൽ ഉന്നയിക്കും.
ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിഷയം പരിഗണിക്കുക. പീഡനക്കുറ്റം നിലനിൽക്കില്ലെന്നും യുവതി പരാതി നൽകാൻ വൈകിയെന്നും മുൻകൂർ ജാമ്യ അപേക്ഷയിൽ രാഹുൽ വാദിക്കുന്നുണ്ട്.
നടപടിക്രമങ്ങൾ പാലിക്കാതെ നേരിട്ട് മുഖ്യമന്ത്രിക്കാണ് യുവതി പരാതി നൽകിയത്. മുഴുവൻ കാര്യങ്ങളും അന്വേഷണ സംഘത്തിന് മുന്നിൽ വിശദീകരിക്കാൻ തയ്യാറാണെന്നും രാഹുൽ അപേക്ഷയിൽ രാഹുൽ ചൂണ്ടിക്കാട്ടി.
പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും തെളിവുകൾ നൽകാൻ സാവകാശം വേണമെന്നും രാഹുൽ മുൻകൂർ ജാമ്യഅപേക്ഷയിൽ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
