തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് നിയുക്ത നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വി ഡി സതീശൻ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് ചടങ്ങിലേക്ക് ക്ഷണിച്ചതായും അതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയുക്ത കഴക്കൂട്ടം എംഎൽഎ വി. മുരളീധരനും ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറും തനിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വി ഡി സതീശന് തന്റെ ആശംസകളും നന്ദിയും അറിയിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.
രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം പരസ്പര ബഹുമാനത്തോടെയുള്ള സമീപനമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ ഉയരുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. യുഡിഎഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ പ്രതിപക്ഷ കക്ഷികളിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യവും ചടങ്ങിനെ ശ്രദ്ധേയമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
