ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് രാജ്ഭവൻ, പറ്റില്ലെന്ന് കൃഷിവകുപ്പ്; പരിസ്ഥിതി ദിനാഘോഷ പരിപാടി മാറ്റി 

JUNE 5, 2025, 2:27 AM

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന രാജ്ഭവൻ നിർദേശം കൃഷി വകുപ്പ് അവഗണിച്ചതായി റിപ്പോർട്ട്. ഇതോടെ രാജ്ഭവിനിൽ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് മാറ്റി എന്നാണ് പുറത്തു വരുന്ന വിവരം.

ആർഎസ്എസ് ആചരിക്കുന്ന രീതിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും ദീപം തെളിയിക്കണമെന്നുമായിരുന്നു രാജ്ഭവൻ വ്യക്തമാക്കിയത്. എന്നാൽ ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിക്കുകയായിരുന്നു.

എന്നാൽ പരിപാടി നടത്തണമെങ്കിൽ ഇത് നിർബന്ധമെന്ന് രാജ്ഭവൻ നിലപാടെടുത്തതോടെയാണ് കൃഷിവകുപ്പ് പരിപാടി രാജ്ഭവനിൽ നിന്നുതന്നെ മാറ്റിയത്. തുടർന്ന് സെക്രട്ടറിയേറ്റ് അങ്കണത്തിൽ കൃഷിവകുപ്പിന്റെ പരിപാടി സംഘടിപ്പിക്കുകയായിരുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam