പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിൻ്റെ പേരിൽ അനുയായികൾ കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്ന യുവാവിൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്.
മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശിയായ അരുണ്‍ ശിവന്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട സൈബര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ചായിരുന്നു സംഭവം നടന്നത്.
രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ഇനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ കൊല്ലും എന്നായിരുന്നു ഭീഷണി. പരാതി നല്‍കി ദിവസങ്ങളായിട്ടും നടപടിയില്ലെന്ന് ആരോപിച്ച് അരുണ്‍ ശിവന്‍കുട്ടി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പൊലീസ് കേസെടുത്തത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നജ്മല്‍ കാവിള, ജെറിന്‍, ബിനില്‍ ബാബു, അബിന്‍ ശിവദാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മറ്റ് ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പത്തനംതിട്ട പൊലീസിന്റേതാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
