കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ പരാതിയിൽ അതിജീവിത നൽകിയ മൊഴിയിൽ ചൂരൽമലയിലെ ഫണ്ട് ശേഖരണത്തെക്കുറിച്ചും പരാമർശം. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെന്നി നൈനാനെ അടക്കം പരാമർശിക്കുന്നതാണ് അതിജീവിതയുടെ മൊഴി.
ചൂരൽമലയിലെ ആവശ്യത്തിനായി ഫണ്ട് കളക്ട് ചെയ്യുന്ന സമയത്ത് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ പറഞ്ഞിട്ട് ഫെന്നിയുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ അയച്ച് നൽകിയെന്നാണ് എഫ്ഐആറിൽ ഉള്ളത്.
ലക്കി ഡ്രോ നടത്തുന്നത് രാഹുൽ മാങ്കൂട്ടത്തിൽ ആണെന്നും കഴിയുന്ന രീതിയിൽ സമ്മർദ്ദം നടത്തി വിന്നറാകാൻ ഫെന്നി ഉപദേശിച്ചുവെന്ന യുവതിയുടെ മൊഴി എഫ്ഐആറിലുണ്ട്. ആ ലക്കി ഡ്രോയിൽ സെക്കൻ്റ് വിന്നർ ആയെന്നും പേര് അനൗൺസ് ചെയ്തപ്പോൾ രാഹുലിൻ്റെ മുഖം തുടുത്തിരുന്നെന്ന് ഫെന്നി പറഞ്ഞതായും അതിജീവിത മൊഴി നൽകിയിട്ടുണ്ട്.
പാലക്കാട് തെരഞ്ഞെടുപ്പ് സമയത്ത് രാഹുലിൻ്റെ കൈയിൽ ആഹാരം കഴിക്കാൻ പോലും പണമില്ലെന്ന് ഫെന്നി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ രാഹുലിൻ്റെ അക്കൗണ്ടിലേയ്ക്ക് 10000 രൂപ അയച്ച് നൽകിയെന്നും യുവതി മൊഴിയിൽ പറയുന്നുണ്ട്. എംഎൽഎ ആയതിന് പിന്നാലെ പാലക്കാട് ഫ്ലാറ്റ് വാങ്ങാമെന്നും ഒരുമിച്ച് താമസിക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതായാണ് യുവതിയുടെ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
