പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് സൂചന. അറസ്റ്റ് ഉണ്ടായേക്കുമെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎ പാലക്കാട് വിട്ടത്.
രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എംഎൽഎ ഓഫീസ് ഇന്നും പൂട്ടിയ നിലയിലാണ്.
യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയെന്നാണ് സൂചന.തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിവാഹ വാഗ്ദാഗം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്.
കേസ് പിന്നീട് നേമം പൊലീസിന് കൈമാറി. രാഹുൽ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിഎന്നും ഇതിനായി ഭീഷണിപ്പെടുത്തിയെന്നും അതിജീവിത പൊലീസിന് മുന്നിൽ മൊഴി നൽകി. ഗർഭഛിദ്രം നടത്തിയത് ഗുളിക കഴിച്ചായിരുന്നു. രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചു നൽകിയത്.
ഗുളിക കഴിച്ചു എന്നത് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കി എന്നിങ്ങനെ 20 പേജ് വരുന്ന മൊഴിയാണ് പെൺകുട്ടി പൊലീസിന് നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
