പത്തനംതിട്ട: ബലാത്സംഗ കേസിലെ കസ്റ്റഡി അപേക്ഷയിന്മേലുള്ള വാദത്തിൽ പൊലീസിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. കസ്റ്റഡിയിൽ എടുത്ത സ്ഥലത്ത് നിന്ന് തിരുവല്ല കോടതിയിൽ എത്തിച്ചത് പ്രദർശന വസ്തു ആക്കാനാണെന്നാണ് രാഹുലിൻ്റെ വാദം. പൊലീസ് തന്നെ പൊതുജന വിചാരണയ്ക്ക് എറിഞ്ഞ് കൊടുത്തെന്നും രാഹുൽ ആരോപിച്ചു.
ലൈംഗിക വൈകൃതം ഉള്ളയാളെന്ന് വരുത്തി തീർക്കാൻ പൊലീസ് ശ്രമിച്ചെന്ന് രാഹുൽ വാദിക്കുന്നു. ഇതുവഴി തൻ്റെ ഭാവി തകർക്കലാണ് ലക്ഷ്യം. രണ്ട് വർഷത്തിലേറെ മുൻപ് നടന്ന സംഭവമാണ് ഇതെന്നും വാദമുണ്ട്. പൊലീസ് കസ്റ്റഡിയെ എതിർത്ത് കോടതിയിൽ സമർപിച്ച റിപ്പോർട്ടിലാണ് ആരോപണങ്ങൾ.
മൂന്ന് ദിവസത്തേക്കാണ് തിരുവല്ല കോടതി മാങ്കൂട്ടത്തിലിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കസ്റ്റഡി അനുമതി നല്‍കിയത്. കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി കസ്റ്റഡി അനുമതി നല്‍കുകയായിരുന്നു. ജനുവരി 16ന് രാഹുലിനെ വീണ്ടും ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
