ബിജെപിക്കെതിരെയും പിണറായിക്കെതിരെയും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി 

APRIL 18, 2024, 3:06 PM

കണ്ണൂർ: ബിജെപിക്കെതിരെയും പിണറായിക്കെതിരെയും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി പിടിച്ചടക്കിയിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

ബിജെപി ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ കണ്ണൂരിലെ പ്രചാരണ യോ​ഗത്തിൽ പറഞ്ഞു. 

ബിജെപിയെ പ്രതിരോധിക്കുന്ന തനിക്കെതിരെ വലിയ അക്രമണമാണ് എൽഡിഎഫ് നടത്തുന്നത്. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിക്കെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല?

vachakam
vachakam
vachakam

എന്തുകൊണ്ട് ഇഡി ഇവിടെ വരുന്നില്ല? ഔദ്യോഗിക വസതി എടുത്ത് കളയുന്നില്ല? ഞാൻ മുഴുവൻ സമയവും ബിജെപിയെ എതിർക്കുന്നു, കേരള മുഖ്യമന്ത്രി മുഴുവൻ സമയവും എന്നെ എതിർക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

ഒരു ഭാഷ രാജ്യത്തെ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മലയാളം ഒരു ഭാഷ മാത്രമല്ല, മലയാളിയുടെ സങ്കടവും സന്തോഷവും സംസ്കാരവും എല്ലാം ചേർന്നതാണ് മലയാളമെന്നും രാഹുൽ ​പറഞ്ഞു. വേദിയിലെ ബൊക്കെ എടുത്ത് ഉയർത്തിയ രാഹുൽ ഓരോ പൂക്കളും വ്യത്യസ്തമെന്ന് അതിനെ ഇന്ത്യയോട് ഉപമിച്ച് രാഹുൽ ഗാന്ധി ആവർത്തിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam