ആലുവ ഗുണ്ടാ ആക്രമണം: 4 പേർ കസ്റ്റഡിയിൽ

MAY 1, 2024, 10:24 AM

കൊച്ചി: ആലുവ ശ്രീമൂലനഗരം കൊണ്ടോട്ടിയിൽ മുൻ പ‌ഞ്ചായത്ത് അംഗമുടക്കം 6 പേരെ ആക്രമിച്ച ഗുണ്ടാ സംഘത്തിലെ 4 പേർ കസ്റ്റഡിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരും ഗൂഢാലോചനയിൽ ഉൾപ്പെട്ട ഒരാളുമാണ് പിടിയിലായത്. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഒരു ബൈക്കിലും കാറിലുമായി ഗുണ്ടാ സംഘമെത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്. ദിവസങ്ങൾക്ക് മുൻപ് ഒരു വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ തുടർച്ചയായി ആയിരുന്നു ആക്രമണം. 

vachakam
vachakam
vachakam

ബൈക്ക് നിർത്തി ഒരാൾ ഇറങ്ങി വരുന്നതും മുന്നോട്ട് പോയ കാർ തിരികെ വരുന്നതും അതിൽ നിന്നും ആയുധങ്ങളുമായി സംഘം ഇറങ്ങുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം. 

കൃത്യത്തിൽ നേരിട്ട് പങ്കുളള സിറാജ്, സനീർ, ഫൈസൽ എന്നിവരും ഗൂഢാലോചനയിൽ പങ്കുളള കബിറുമാണ് പൊലീസ് കസ്റ്റഡിയിലുളളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സിറാജിനെ കാക്കനാട് നിന്നും സനീറിനെ അരൂർ നിന്നും ഫൈസൽ ബാബുവിനെ തൃശൂർ നിന്നുമാണ് പിടികൂടിയത്. ഗൂഢാലോചനയിൽ പങ്കെടുത്ത കബീറും കസ്റ്റഡിയിലുണ്ട്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam