തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം ബിജെപിക്ക് വേണ്ടി: രൂക്ഷ വിമർശനവുമായി ആപ്പ്

MAY 1, 2024, 10:35 AM

ന്യൂ ഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം ബിജെപിക്ക് വേണ്ടിയാണെന്നാണ് പാർട്ടിയുടെ വിമർശനം.

രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള 'ജയില്‍ കാ ജവാബ് വോട്ട് സേ' (ജയിലിനുള്ള മറുപടി വോട്ടിലൂടെ) എന്ന ആപ്പിന്റെ പ്രചാരണ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് പാര്‍ട്ടി എംഎല്‍എ ദിലീപ് പാണ്ഡെയാണ്.ജയിലഴിക്കു പിന്നില്‍ നില്‍ക്കുന്ന കെജരിവാളിന്റെ ചിത്രം പിടിച്ച് നില്‍ക്കുന്ന ജനക്കൂട്ടത്തെയും ഗാനരംഗത്തില്‍ കാണാം.ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചത്.

1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമങ്ങളുടെ ലംഘനമാണ് ഗാനത്തിന്റെ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗാനത്തില്‍ മാറ്റംവരുത്താന്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.ഗാനത്തിലെ വരികൾ മാറ്റി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് വീണ്ടും സമർപ്പിക്കണമെന്ന് കമ്മീഷൻ പറഞ്ഞു.

vachakam
vachakam
vachakam

കേജ്‌രിവാൾ ജയിലഴിക്കുളിൽ നിൽക്കുന്ന പോസ്റ്ററുകൾ ഉയർത്തിക്കാട്ടി ആൾക്കൂട്ടം വരികൾ ആലപിക്കുന്ന ദൃശ്യങ്ങൾ ജുഡീഷ്യറിയെ ബാധിച്ചേക്കും. ഇതടക്കം ഗാനത്തിലെ പല വരികളും, ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് മാർഗരേഖയ്ക്ക് വിരുദ്ധമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞത്.ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണഗാനം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പാര്‍ട്ടിക്കും തിരിച്ചടിയാണെന്ന് ആരോപിച്ച് ബിജെപിയും നേരത്തെ പരാതി നല്‍കിയിരുന്നു.

കമ്മിഷൻ നിർദ്ദേശത്തെ മുൻപ് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി വിമർശിച്ചിരുന്നു. ബിജെപിയുടെ പെരുമാറ്റച്ചട്ടങ്ങളിൽ നടപടിയുണ്ടാകുന്നില്ല, ജനാധിപത്യം അപകടത്തിലാണെന്നും അതിഷി വിമർശിച്ചു.ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി തന്നെ കമ്മീഷനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ENGLISH SUMMARY: AAP Against Election Commission

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam