ആലപ്പുഴ: നവകേരള യാത്രക്കിടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആരോപണവുമായി പിവി അൻവർ രംഗത്ത്.
കേസ് ഡയറി തിരുത്തിയതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായും ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും അൻവർ ആരോപിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ പങ്ക് അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഈ അട്ടിമറികൾ നടന്നതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.
കേസ് ഡയറിയിൽ തിരുത്തൽ വരുത്താൻ എഡിജിപി അജിത് കുമാർ തനിച്ച് തീരുമാനമെടുക്കില്ലെന്നാണ് അൻവർ ചൂണ്ടിക്കാട്ടുന്നത്.
സർക്കാരിന്റെ മുഖം രക്ഷിക്കാൻ പി ശശിയുടെ നേതൃത്വത്തിൽ ആസൂത്രിതമായ നീക്കം നടന്നുവെന്നും അൻവർ ആരോപിക്കുന്നു. പി. ശശിയും എഡിജിപി എം.ആർ. അജിത് കുമാറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
