കൊച്ചി: പുലിക്കളിയെക്കുറിച്ചുള്ള വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍.
അതേസമയം, പുലിക്കളി കാണാത്തതുകൊണ്ടാണ് ഇത്തരം വിമർശനമെന്നും, പുലിക്കളി കലാകാരന്മാരെ ബോഡി ഷെയ്മിങ് നടത്തിയ ശ്രീരാമന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും അയ്യന്തോള്‍ പുലിക്കളി സംഘം ആവശ്യപ്പെട്ടു.
വയറിൽ ചിത്രം വരച്ചു കുലുക്കിയുള്ള ഒരു കല കാണുമ്പോൾ, അത് ശരിയാണെന്ന് തോന്നുന്നില്ലെന്നാണ് ശ്രീരാമൻ പ്രതികരിച്ചത്. പലരോടും ചോദിച്ചെങ്കിലും, ഇത്തരമൊരു നൃത്തരൂപം ഉള്ളതായി അറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്രീരാമന്‍ പറഞ്ഞു.
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്ന മുഖവുരയോടെയായിരുന്നു കഴിഞ്ഞദിവസം ശ്രീരാമന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.
"ആ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണ്. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ 'ശാർദൂലവിക്രീഡിതം' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി റയുന്നത്. അതാണൊരാശ്വാസം" -എന്നായിരുന്നു പരിഹാസം കലര്‍ത്തിയുള്ള ശ്രീരാമന്റെ വാക്കുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
