തൃശൂരില്‍ ഇന്ന് പുലികളിറങ്ങും! ഇത്തവണ പുറത്തിറങ്ങുക ഒമ്പത് സംഘങ്ങള്‍

SEPTEMBER 7, 2025, 9:14 PM

തൃശൂര്‍: ഓണാഘോഷത്തിന്റെ സമാപനം അറിയിച്ചുകൊണ്ട് തൃശൂരില്‍ ഇന്ന് പുലികളി. ഒമ്പത് പുലികളി സംഘങ്ങളാണ് ഇത്തവണ ഇറങ്ങുക. ഒരു ടീമില്‍ 35 മുതല്‍ 50 പുലികള്‍ വരെ ഉണ്ടാകും. വിജയികള്‍ക്ക് തൃശൂര്‍ കോര്‍പറേഷന്‍ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും. 

രാവിലെ തന്നെ പുലിമടകളില്‍ ചായം തേക്കുന്ന ചടങ്ങുകള്‍ തുടങ്ങും. വൈകിട്ട് നാലോടെ പുലികളി സംഘങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. ഓരോ പുലികളി സംഘവും നിശ്ചലദൃശ്യങ്ങളും അവതരിപ്പിക്കും. പുലികളിയില്‍ സര്‍പ്രൈസുകള്‍ ഒരുക്കുന്ന തിരക്കിലാണ് വിവിധ സംഘങ്ങള്‍. പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധിയാണ്. 

സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പുലികളിയുടെ ഭാഗമായി ഇന്ന് തൃശൂര്‍ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam