തിരുവനന്തപുരം: വിവാദമായ നിയമനത്തട്ടിപ്പിൽ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് കത്ത് നൽകി.ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ തുടങ്ങിയ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഓഫീസിൽ ഉദ്യോഗസ്ഥർ നേരിട്ട് എത്തിയാണ് കത്ത് നൽകിയത്.
പത്ത് വകുപ്പുകളിലെ കൂടി നിയമനത്തട്ടിപ്പ് ആരോപിച്ച് ക്രൈംബ്രാഞ്ചിന് പരാതികൾ ലഭിച്ചു. രഹസ്യസ്വഭാവമുള്ള രേഖകൾ സ്ഥാപനത്തിൻ്റെ പരിരക്ഷ ചൂണ്ടിക്കാട്ടി പിഎസ്‌സി പുറത്തുനിന്നുള്ള ഏജൻസികള്‍ക്ക് നൽകാറില്ല. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടാലും പിഎസ്‌സി എല്ലാ രേഖകളും നല്‍കുമോ എന്ന ചോദ്യം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലായിരുന്നു ഇന്നലെ വൈകിട്ട് ക്രൈംബ്രാഞ്ച് ഐ ജി അജിതാ ബീഗം, പിഎസ്‌സി ചെയര്‍മാൻ എംആർ ബൈജുവുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് രേഖകൾ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് കത്ത് നൽകാനുള്ള തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
