തിരുവനന്തപുരം: എസ്‌ഐടി തന്നെ മൂന്ന് തവണ ചോദ്യം ചെയ്തുവെന്ന പത്രവാര്‍ത്ത തള്ളി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെ പിഎസ് പ്രശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
'2025-ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറി എന്നാണ് വാര്‍ത്ത. 2025 ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കും സംഘത്തിനും കൈമാറായിട്ടില്ല.
തിരുവാഭരണം കമ്മീഷണര്‍, വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റിവിംഗ് എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ സുരക്ഷിത വാഹനത്തിലാണ് കൊണ്ട് പോയത്. സന്നിധാനത്ത് നിന്ന് എടുക്കുന്നത് മുതല്‍ തിരികെ പുന:സ്ഥാപിക്കുന്നത് വരെ കൃത്യമായ മഹസര്‍ രേഖകളും വീഡിയോ ചിത്രീകരണവും ഉണ്ടായിരുന്നു.
തിരികെ സന്നിധാനത്ത് എത്തിച്ച് പുന:സ്ഥാപിച്ചപ്പോള്‍ ദ്വാരപാലക ശില്‍പ്പ പാളികളിലെ ആകെത്തൂക്കവും അതില്‍ സ്വര്‍ണ്ണത്തിന്റെ അളവും കൂടുകയാണ് ചെയ്തത്. ദേവസ്വം ബോര്‍ഡിന് ഒരു നഷ്ടവും വരുത്തിയിട്ടുമില്ല.
സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ വീഴ്ച്ചയില്‍ ബോര്‍ഡ് സെക്രട്ടറി ബഹു: കോടതിയോട് മാപ്പ് പറയുകയും ചെയ്തു. അന്വേഷണ ഘട്ടത്തിലായത് കൊണ്ട് തന്നെ കൂടുതല്‍ പറയുന്നില്ല. ഇത് തന്നെ പറയേണ്ടി വന്നത് ചില മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധത പ്രചരിച്ചിക്കുന്നത് കൊണ്ടാണ്', പി എസ് പ്രശാന്ത് കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
