പെസഹാ വ്യാഴം, ദുഃഖ ശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം

MARCH 23, 2026, 10:20 PM

കോഴിക്കോട്: പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ച നടപടിക്കെതിരെ പ്രതിഷേധം. കെഎൽസിഎ കോഴിക്കോട് അതിരൂപത രൂപത സമിതിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

വിശ്വാസികൾ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവ​ഗണിക്കുന്നതാണെന്ന് സമിതി ആരോപിച്ചു.

വിദ്യാർത്ഥികളെ വിശുദ്ധവാര ദിനത്തിൽ പരീക്ഷയെഴുതാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുളള അനീതിയാണെന്നും ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികൾ പിൻവലിച്ച് പുനഃക്രമീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

തീരുമാനം തിരുത്താത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎൽസിഎ മുന്നറിയിപ്പ് നൽകി. മതസ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സമിതി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam